ഏതായാലും ഭാര്യയോടു പറഞ്ഞു ചിരിക്കാന് ഒരു കഥ കൂടി കിട്ടി. എന്റെ പഴയ ചില്ലറ വേലത്തരങ്ങള് ഞാന് അവളോടുപറഞ്ഞിട്ടുണ്ട്. ചില സമയത്ത് അതു പാരയായിട്ടുമുണ്ട്. ദേഷ്യം വരുമ്പോള് അവള് അതു
ക്വോട്ടു ചെയ്യും. പിന്നെ എന്റെ നിസ്സംഗത കാണുമ്പോള് പാവം അടങ്ങും.
ചിലപ്പോള് അവളും പറയും.
' എന്തു കേട്ടാലും...
അഭി ഒന്നിരുത്തി മൂളിയിട്ട് മാല ചുരുട്ടി എളേമ്മയുടെ കയ്യിലേയ്ക്കു വെച്ചു കൊടുത്തു. അവര്‍ അതും വാങ്ങി പെട്ടെന്നു സ്ഥലം വിട്ടു. എന്റെ മുഖത്തേയെയ്ക്കന്നു നോക്കിയിട്ട് അഭി കലയുടെ കയ്യില്‍ പിടിച്ച് ചായിപ്പിനു പുറത്തേയ്ക്കിറങ്ങി. അപ്പോള്‍ ഞാന്‍ ആരോടെന്നില്ലാതെ പറഞ്ഞു.
' എത്ര നല്ല ആളുകളാ...